വിജയൻ്റെ വാക്കും വിവരാവകാശ രേഖയും

വിജയൻ്റെ വാക്കും വിവരാവകാശ രേഖയും
Sep 20, 2024 04:16 PM | By PointViews Editr


വിജയൻ്റെ വാക്കും വിവരാവകാശ രേഖയും


തിരുവനന്തപുരം: പൂരം അലങ്കോലപ്പെട്ട സംഭവത്തെക്കുറി ച്ച് പോലീസ് ഇതുവരെയും അന്വേഷണം നടത്തിയില്ലെന്ന് വിവരാവകാശരേഖ. ഇതോടെ പൂരം അലങ്കോലപ്പെട്ട സംഭവം അന്വേഷിക്കുമെന്ന് മുഖ്യമ ന്ത്രിയുടെ ഉറപ്പ് വെറും വാക്കായി.


പോലീസ് പൂരം കലക്കിയെന്ന സംഭവത്തെക്കുറി ച്ചുള്ള അന്വേഷണം എന്തായെന്ന് ഒരു സ്വകാര്യ ചാനൽ നൽകിയ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയായാണ് അന്വേഷണം തുടങ്ങിയിട്ടില്ല എന്ന ഉത്തരം രേഖാമൂലം ലഭിച്ചത്. ഇതോടെ പൂരം അട്ടിമറി സംബന്ധിച്ച സംശയങ്ങൾ കൂടുതൽ ബലപ്പെടുകയാണ്. എന്തുകൊണ്ട് പോലീസ് ഇത് അന്വേഷിച്ചില്ല എന്നതിനു വരും ദിവസങ്ങളിൽ സർക്കാർ ഉത്തരം പറയേണ്ടി വരും.


പൂരം തടസപ്പെട്ടതിനെ സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി അറിവില്ലെന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നു ള്ള മറുപടി. പൂരം അലങ്കോലപ്പെട്ടതിനെ സംബ ന്ധിച്ച് അന്വേഷണം നടക്കുന്നു എന്നാണ് ഇതുവരെയും മുഖ്യമന്ത്രിയും സർക്കാരും സിപിഎമ്മും എല്ലാം പറഞ്ഞിരുന്നത്. ഇപ്പോൾ വിവരാവകാശ രേഖ പുറത്തുവന്നതോടെ പാർട്ടിയും സർക്കാരും മുഖ്യമന്ത്രിയും എല്ലാം പറഞ്ഞതു കളവാണെന്നു തെളിഞ്ഞിരിക്കുകയാണ്.


തൃശുർ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐ ക്കുണ്ടായ കനത്ത തിരിച്ചടിക്കു കാരണം തൃശൂർ പൂരം അലങ്കോലപ്പെട്ടതാണെന്ന് ആരോപണമു യർന്നിരുന്നു. അന്വേഷണം ആവശ്യപ്പെട്ട ഘടക കക്ഷികളോടും മുഖ്യമന്ത്രി അന്വേഷണം നടക്കുന്നു എന്നാണ് വിശ്വസിപ്പിച്ചിരുന്നത്.


സംസ്ഥാന പോലീസും തൃശൂർ സിറ്റി പോലീസും സംഭവത്തെക്കുറിച്ച് അന്വേഷിച്ചിട്ടില്ല എന്നാണ് പുറത്തുവന്ന വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തൃശൂർ പൂരം രാത്രി അലങ്കോലപ്പെട്ടതും വെടിക്കെട്ട് അനന്തമായി നീണ്ടതും.


ഏപ്രിൽ 21ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നിറക്കിയ വാർത്താക്കുറിപ്പിൽ തൃശൂർ പുരം അലങ്കോലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷ ണം നടത്തുമെന്നും തൃശൂർ കമ്മീഷണറെ മാറ്റു മെന്നും പോലീസിൻ്റെ നടപടികൾക്കെതിരായ പരാതികൾ സംസ്ഥാന മേധാവി അന്വേഷിക്കുമെ ന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകുമെന്നുമാണ് പറഞ്ഞിരുന്നത്.


ഇപ്പോൾ ആരോപണ വിധേയനായ എഡിജിപി എം.ആർ. അജിത്കുമാറിനായിരുന്നു അന്വേഷ ണ ചുമതല. തൃശൂർ പ്രസ് ക്ലബ്ബിന്റെ അന്നത്തെ സെക്രട്ടറി, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ എന്നിവരിൽനിന്ന് എഡിജിപി മൊഴിയെടുത്തിരു ന്നു. എന്നാൽ ഇതിനപ്പുറത്തേക്ക് അന്വേഷണം നീണ്ടില്ല.


ആർഎസ്എസ് മേധാവിയും ഡിജിപിയും തമ്മി ൽ കൂടിക്കാഴ്‌ച നടത്തിയതും പൂരം അലങ്കോല പ്പെടുത്തി ഹൈന്ദവ വികാരം ബിജെപിക്ക് അനു കുലമാക്കാനും ഗൂഢാലോചന നടന്നു തുടങ്ങിയ ആരോപണങ്ങൾ ശക്തമായിരിക്കുന്നതിനിടെയാ ണ് ഇപ്പോൾ പുരം അലങ്കോലപ്പെട്ട സംഭവം അ ന്വേഷിച്ചിട്ടേയില്ല എന്ന പോലീസിന്റെ മറുപടി വ രുന്നത്.


പൂരം മുടങ്ങിയതിനേക്കുറിച്ച് അന്വേഷിച്ചിട്ടു ണ്ടോ, ഉണ്ടങ്കിൽ റിപ്പോർട്ടിൻ്റെ പകർപ്പ് ലഭ്യമാ ക്കാമോ. ഈ കാര്യങ്ങളാണ് സ്വകാര്യ ചാനൽ പോലീസ് ആസ്ഥാനത്ത് നൽകിയ വിവരാവകാ ശ ചോദ്യത്തിൽ ഉന്നയിച്ചത്. അതിനു ലഭിച്ച മറു പടി ഇപ്രകാരമാണ് - അങ്ങിനെയൊരു അന്വേഷ ണത്തേക്കുറിച്ചുള്ള വിവരങ്ങൾ ഇവിടത്തെ ഓ ഫീസിലില്ല. കൃത്യമായ മറുപടിക്കായി തൃശൂർ സിറ്റി പോലീസിന് അയച്ചു നൽകുന്നു.

മുഖ്യമന്ത്രി ഡിജിപി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച സംഭവത്തെക്കുറിച്ച് ഡിജിപിയുടെ ഓഫീസും പോലീസ് ആസ്ഥാനവും അറിഞ്ഞിട്ടി ല്ല എന്നാണ് മറുപടി വ്യക്തമാക്കുന്നത്. പുരം മുട ങ്ങിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയോ അത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയ ചെയ്തിട്ടി ല്ല എന്നാണ് തൃശൂർ സിറ്റി പോലീസും മറുപടി ന ൽകിയത്. അപ്പോൾ മുഖ്യമന്ത്രി പ്രഖ്യാപിച്ച അ ന്വേഷണം എന്തായി എന്ന് ചോദ്യമാണ് ബാക്കി യാവുന്നത്.

പൂരം കലക്കിയതാര് എന്ന അന്വേഷണ റിപ്പോർട്ട് കാത്തിരിക്കുകയാണ് സിപിഐ. തൃശൂർ ലോ ക്സഭാ മണ്ഡലത്തിൽ ബിജെപിക്ക് മികച്ച വിജ യം നേടിക്കൊടുത്തത് മുന്നിൽ അട്ടിമറികൾ നട ന്നിട്ടുണ്ട് എന്ന് സിപിഐ കരുതുന്നതിനിടയാണ് അന്വേഷണം പ്രഖ്യാപനത്തിൽ മാത്രം സർക്കാർ ഉരുണ്ടു കളിക്കുന്നത്.

Vijayan's word and the RTI document

Related Stories
കലാമണ്ഡലത്തിൽ പോലും ശമ്പളം  മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ്  സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

Nov 16, 2024 06:04 PM

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന്...

Read More >>
ജനങ്ങൾക്ക് റേഷനുമില്ല  റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

Nov 16, 2024 05:04 PM

ജനങ്ങൾക്ക് റേഷനുമില്ല റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

ജനങ്ങൾക്ക് റേഷനുമില്ല, റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ...

Read More >>
മദ്യം വാങ്ങണോ? പ്രായം നോക്കണം...

Nov 16, 2024 11:49 AM

മദ്യം വാങ്ങണോ? പ്രായം നോക്കണം...

മദ്യം വാങ്ങണോ? പ്രായം...

Read More >>
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
Top Stories